നടിയെ ആക്രമിച്ച കേസ് പ്രത്യേക കോടതി ഇന്ന് പരിഗണിക്കും; ദിലീപ് ഹാജറാകില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസ് പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. സി.ബി.ഐ കോടതി ജഡ്ജിയായ ഹണി വര്‍ഗീസാണ് കേസ് പരിഗണിക്കുന്നത്. വിചാരണയ്ക്ക് മുന്‍പുളള നടപടിയുടെ ഭാഗമായാണ് കേസ് പരിഗണിക്കുന്നത്.ദിലീപ് വിദേശത്തായതിനാല്‍ കേസ് പരിഗണിക്കുമ്പോള്‍ ദിലീപ് ഒഴികെയുള്ള പ്രതികള്‍ ഹാജരാകണമെന്നാണ് നിര്‍ദേശം.

2017 നവംബറില്‍ കേസില്‍ രണ്ടാമത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ രണ്ടു വര്‍ഷം കഴിഞ്ഞിട്ടും വിചാരണ തുടങ്ങിയിട്ടില്ല. നാലു മാസത്തിനകം വിചാരണ തുടങ്ങണമെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. കേസില്‍ പ്രതിയായ ദിലിപിന് പെന്‍ഡ്രൈവിലുള്ള ദ്യശ്യങ്ങളുടെ പകര്‍പ്പ് നല്‍കില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ വിചാരണ ഉടന്‍ തുടങ്ങാനുള്ള നടപടികള്‍ ആരംഭിച്ചേക്കും.