തൃശൂരില്‍ രണ്ടു വാഹനാപകടം: രണ്ടു വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നാലു മരണം

തൃശൂര്‍: രണ്ട് വാഹനാപകടങ്ങിലായി നാലുപേര്‍ മരിച്ചു. തൃശൂര്‍ ജില്ലയിലെ പെരിഞ്ഞനത്തും വാണിയംപാറയിലുമാണ് അപകടങ്ങളുണ്ടായത്. പെരിഞ്ഞനത്ത് സ്‌കൂട്ടറില്‍ ഏതോ വാഹനമിടിച്ച് വിദ്യാര്‍ത്ഥി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. ആലുവ സ്വദേശികളായ പയ്യേപ്പുള്ളി വീട്ടില്‍  അജീഷിന്റെ മകന്‍ ശ്രീമോന്‍ (15), ദില്‍ജിത്ത് (20) എന്നിവരാണ് മരിച്ചത്.

പെരിഞ്ഞനം പഞ്ചായത്തോഫീസിന് സമീപം ദേശീയ പാതയില്‍ പുലര്‍ച്ചെ 2.40നാണ് അപകടം നടന്നത്. പരിക്ക് പറ്റി റോഡില്‍ കിടക്കുന്നത് കണ്ട് അപകടത്തില്‍പ്പെട്ടവരെ യാത്രക്കാര്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

വാണിയം പാറയില്‍ കാര്‍ കുളത്തിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ആലുവ സ്വദേശിയായ ഷീല(50)ഷീലയുടെ ഭര്‍ത്താവ് ജോര്‍ജുമാണ് മരിച്ചത്. കുളത്തില്‍ മുങ്ങിപ്പോയ ജോര്‍ജിനായി തിരച്ചില്‍ നടത്തിയെങ്കിലും രക്ഷിക്കാനായില്ല.