ന്യായീകരണങ്ങള്‍ നിരത്തി പ്രഗ്യയുടെ മാപ്പു പറച്ചില്‍; ഡൗണ്‍ ഡൗണ്‍ ഗോഡ്സെ മുഴക്കി പ്രതിപക്ഷത്തിന്റെ പ്രതിഷേധം

ഡല്‍ഹി: ഗോഡ്സെ ദേശഭക്തന്‍ പരാമര്‍ശത്തില്‍ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ മാപ്പ് പറയാന്‍ തയ്യാറായി പ്രഗ്യാ സിങ് താക്കൂര്‍. തന്റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പു പറയുന്നു. എന്നാല്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും അവര്‍ ന്യായീകരിച്ചു. തന്നെ ഭീകരവാദിയെന്നു വിശേഷിപ്പിച്ച രാഹുല്‍ ഗാന്ധിയെയും പ്രഗ്യ വിമര്‍ശിച്ചു. അതേസമയം, ഇന്നും പ്രതിപക്ഷം ശക്തമായി പ്രതികരിച്ചു. പ്രഗ്യക്കെതിരെ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി എന്നാല്‍ സ്പീക്കര്‍ അത് തള്ളി. തുടര്‍ന്ന് ഡൗണ്‍ ഡൗണ്‍ ഗോഡ്സെ എന്ന് മുദ്രവാക്യം മുഴക്കി പ്രതിപക്ഷം സഭക്കകത്ത് പ്രതിഷേധിച്ചു.