നിയമവിദ്യാര്‍ത്ഥിനിയെ 12പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തു

റാഞ്ചി: ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ 25കാരിയായ നിയമവിദ്യാര്‍ത്ഥിനിയെ 12 പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. അതീവ സുരക്ഷാമേഖലയില്‍ വെച്ചാണ് ഇവരെ ബലാത്സംഗത്തിനിരയാക്കിയത്. തോക്കിന്‍കുഴലില്‍ നിര്‍ത്തിയായിരുന്നു പീഡനം. 12 പേരും കുറ്റം സമ്മതിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. കാംക്ഡെ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.