സിദ്ധരാമയ്യക്കും കുമാരസ്വാമിക്കുമെതിരെ രാജ്യദ്രോഹക്കേസ്

ബെംഗളൂരു: കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യക്കെതിരേയും എച്ച്.ഡി കുമാരസ്വാമിക്കെതിരേയും രാജ്യദ്രോഹക്കേസ്. ഇരുവര്‍ക്കുമെതിരേ അപകീര്‍ത്തിക്കേസും ചുമത്തിയിച്ചുണ്ട്. കീഴ്കോടതി ഉത്തരവ് പ്രകാരമാണ് നടപടി. മുതിര്‍ന്ന നേതാക്കളായ ഡി.കെ ശിവകുമാര്‍, പരമേശ്വര,ദിനേശ് ഗുണ്ടു റാവു എന്നിവര്‍ക്കെതിരേയും ഒരു മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥനെതിരേയും കേസെടുത്തിട്ടുണ്ട്. ബുധനാഴ്ച്ചയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് നടന്ന ഇന്‍കംടാക്സ് റെയ്ഡില്‍ പ്രതിഷേധിച്ചതിനെതിരെയാണ് കേസ്. മല്ലികാര്‍ജ്ജുന എന്നയാളാണ് പരാതി നല്‍കിയിരിക്കുന്നത്.