പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; ഉദ്യോഗസ്ഥന്‍ ഒളിവില്‍

തിരുവനന്തപുരം: വേലി തന്നെ വിളവു തിന്നുകയാണ്. തലസ്ഥാനത്ത് പോലീസ് ഉദ്യോഗസ്ഥന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി. പെണ്‍കുട്ടിയുടെ മുറിയില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നതാണ് പരാതി. ഇയാള്‍ക്കെതിരേ പോക്സോ നിയമപ്രകാരം കേസ് ഫയല്‍ ചെയ്തതോടെ പ്രതി ഒളിവില്‍ പോയി.

ബോംബ് സ്‌ക്വാഡ് എസ്.ഐ സജീവ് കുമാറാണ് പോക്സോ നിയമപ്രകാരം കേസെടുത്തതോടെ മുങ്ങിയിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പേരൂര്‍ക്കട പോലീസ് കേസെടുത്തത്.