കെ.എസ്.യു പ്രവര്‍ത്തകനു നേരെ എസ്.എഫ്.ഐ നേതാവിന്റെ ആക്രോശം

തിരുവനന്തപുരം:യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിനെത്തുടര്‍ന്ന് പുറത്തുവന്ന എസ്.എഫ്.ഐ ഗുണ്ടായിസം അവസാനിച്ചിട്ടില്ലെന്നു വ്യക്തമാക്കി വീണ്ടും ഹോസ്റ്റലില്‍ എസ്.എഫ്.ഐ നേതാവിന്റെ ആക്രോശം. എസ്.എഫ്.ഐ ഭാരവാഹിയായ മഹേഷാണ്
കെ.എസ്.യു പ്രവര്‍ത്തകനുനേരെ കൊലവിളി നടത്തുന്നത്. ഇതിന്റെ ദൃശ്യങ്ങളും ചാനലുകള്‍ പുറത്തുവിട്ടു. ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ കെ.എസ്.യു പ്രവര്‍ത്തകന്‍ നിതിന്‍ രാജിനെ മര്‍ദ്ദിക്കുന്നതിന് മുമ്പായിരുന്നു ഈ ഭീഷണിപ്പെടുത്തല്‍.

കുത്ത് കേസിലെ പ്രതികള്‍ ജാമ്യത്തിലിറങ്ങിയതിനെത്തുടര്‍ന്ന് കോളേജില്‍ നിന്ന് എസ്.എഫ് ഐ ഗുണ്ടായിസത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. കുത്തുകേസ് പ്രതി പി.എസ്.സി പരീക്ഷയില്‍ കോപ്പിയടിച്ചതിനെ മഹത്വല്‍കരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനെ വിമര്‍ശിച്ചതിനായിരുന്നു മര്‍ദനം. എന്നാല്‍ ഇവര്‍ പരാതി പറയാന്‍ തയാറാകാതിരുന്നതോടെ കേസൊതുക്കി. ഇപ്പോള്‍ കഴിഞ്ഞ ദിവസം മര്‍ദനത്തില്‍ പരിക്കേറ്റ നിതിന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കെ.എസ്.യു ഭാരവാഹികളായ ആര്യ ,അമല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഹോസ്റ്റലില്‍ കെ.എസ്.യു പ്രവര്‍ത്തകനായ നിതിന് എസ്.എഫ്.ഐ  ആക്രമണത്തില്‍ പരിക്കേറ്റത്.

യൂണിവേഴ്സിറ്റി ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ കെ.എസ്.യു പ്രവര്‍ത്തകനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കോളേജില്‍ പഠിപ്പ് മുടക്ക് ആഹ്വാനം ചെയ്ത ശേഷമായിരുന്നു ആക്രമണമെന്നായിരുന്നു ആരോപണം. അതേസമയം, കെ.എസ്.യു നേതാക്കള്‍ക്കെതിരെ എസ്.എഫ്.ഐയും പരാതി നല്‍കിയിട്ടുണ്ട്.