രണ്ടാം തവണയും ലിജോ ജോസ് പെല്ലിശ്ശേരിക്ക് മികച്ച സംവിധായകനുള്ള പുരസ്‌കാരം

ഗോവ: രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മികച്ച സംവിധായകനുള്ള രജത മയൂരം ലിജോ ജോസ് പെല്ലിശ്ശേരിക്ക്. ജല്ലിക്കെട്ടിന്റെ സംവിധാനത്തിനാണ് പുരസ്‌കാരം. പതിനഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് രജത മയൂരത്തിന് ലഭിക്കുക. കഴിഞ്ഞ വര്‍ഷവും ഈ.മ.യൗവിലൂടെ ലിജോ മികച്ച സംവിധായകനുള്ള ബഹുമതി സ്വന്തമാക്കിയിരുന്നു.

ബ്ലെയ്സ് ഹാരിസണ്‍ സംവിധാനം ചെയ്ത പാര്‍ട്ടിക്ക്ള്‍സാണ് മികച്ച ചിത്രത്തിനുള്ള സുവര്‍ണമയൂരം സ്വന്തമാക്കിയത്. മാര്‍ഗല്ലയിലെ അഭിനയത്തിന് സെയു ഗോര്‍ഗ മികച്ച നടനുള്ള രജതമയൂരവും മായഘട്ടിലെ അഭിനയത്തിന് ഉഷാജാദവ് നടിക്കുള്ള പുരസ്‌കാരവും സ്വന്തമാക്കി.  മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം അബൗ ലെയ്ല സംവിധാനം ചെയ്ത അമിനസിദിബൗമെഡിയെനും മോണ്‍സ്റ്റേഴ്സ് സംവിധാനം ചെയ്ത മാരിയ ഒള്‍ടെന്യുവും നേടി. പെമ സെഡെന്റെ ബലൂണ്‍ പ്രത്യേക ജൂറി പുരസ്‌കാരം സ്വന്തമാക്കി.