ബൈക്ക് യാത്രികനെ ലാത്തികൊണ്ട് എറിഞ്ഞു; വണ്ടിയിടിച്ച് യുവാവിന് പരിക്ക്

കൊല്ലം: കടയ്ക്കലില്‍ ഹെല്‍മറ്റില്ലാതിരുന്ന ബൈക്ക് യാത്രികനെ പോലീസ് ലാത്തികൊണ്ട് എറിഞ്ഞു. നിയന്ത്രണം വിട്ട ബൈക്ക് ഇന്നോവ കാറിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്. കിഴക്കുംഭാഗം സ്വദേശി സിദ്ദിഖി(21)നെയാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ രോഷാകുലരായ നാട്ടുകാര്‍ വാഹന ഗതാഗതം തടസപ്പെടുത്തി. സിദ്ദിഖിന് നേരെ ലാത്തിയെറിഞ്ഞ സി.പി.ഒ ചന്ദ്ര മോഹനെ സസ്‌പെന്റ് ചെയ്തു.