ആദിവാസി ബാലികയെ പിതാവടക്കം നിരവധി പേര്‍ മദ്യം നല്‍കി പീഡിപ്പിച്ചു

സുല്‍ത്താന്‍ ബത്തേരി: പതിനൊന്നു വയസ് പ്രായമുള്ള ആദിവാസി ബാലികയെ മദ്യം നല്‍കി പീഡിപ്പിച്ചു. പിതാവടക്കം നിരവധി പേരാണ് കുട്ടിയെ പീഡിപ്പിച്ചത്. രണ്ട് വര്‍ഷം മുമ്പ് തന്നെ വീട്ടിലെ സാഹചര്യം മോശമായതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്ത് റെസ്‌ക്യൂ ഹോമിലേക്ക് പെണ്‍കുട്ടിയെ മാറ്റിയിരുന്നു.

അച്ഛനും അമ്മയും വീട്ടില്‍ മദ്യപിച്ച് ബഹളമുണ്ടാക്കാറുണ്ട് എന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് കുട്ടി അന്നു പറഞ്ഞിരുന്നു. പിന്നീട് 2019 ഏപ്രിലിലാണ് കുട്ടിയെ വീട്ടിലേക്ക് തിരിച്ചയച്ചത്. ഇതിന് പിന്നാലെയാണ് കുട്ടിയ്ക്ക് മദ്യം നല്‍കി പിതാവടക്കം നിരവധി പേര്‍ പീഡിപ്പിച്ചത്. ഇപ്പോള്‍ വീണ്ടും കുട്ടിയെ ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തിരിക്കുകയാണ്. മേപ്പാടി പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയാണ്. കേസില്‍ കുട്ടിയുടെ അച്ഛയും അമ്മയും പ്രതികളാകും.