കല്ലട ബസില്‍ യാത്രക്കാരിക്ക് നേരെ പീഡന ശ്രമം; പ്രതി അറസ്റ്റില്‍

മലപ്പുറം: കല്ലട ബസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം. വ്യാഴാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിയോടെ മലപ്പുറം കോട്ടക്കല്‍ സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് കാസര്‍കോട് കുടലു സ്വദേശി മുനവറിനെ(23) പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്ക് പോവുകയായിരുന്നു ബസ്.

കൊല്ലം സ്വദേശിയായ യുവതി ബസിന്റെ താഴേ ബര്‍ത്തിലായിരുന്നു കിടന്നിരുന്നത്. നേരെ എതിര്‍വശത്തെ ബര്‍ത്തിലുണ്ടായിരുന്ന മുനവര്‍ യുവതിയെ കടന്നുപിടിക്കുകയായിരുന്നു. ഞെട്ടിയുണര്‍ന്ന യുവതി ബഹളം വെക്കുകയും ഇവരുടെ നിര്‍ദ്ദേശപ്രകാരം ബസ് പോലീസ് സ്റ്റേഷനിലേക്ക് വിടുകയുമായിരുന്നു.