തിരുവനന്തപുരം നഗരമധ്യത്തിലെ വീട്ടില്‍ തീപിടിത്തം; ഒരാള്‍ മരിച്ചു

തിരുവനന്തപുരം: നഗരമധ്യത്തിലെ വീട്ടിലുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. പി.എം.ജിയിലെ വികാസ് ലെയിനിലെ വീട്ടിലുണ്ടായ തീപിടിത്തത്തില്‍ നെയ്യാറ്റിന്‍കര സ്വദേശി സ്റ്റാന്‍ലി ജോസാണ് മരിച്ചത്. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് തീയണച്ചപ്പോഴാണ് കരിഞ്ഞ നിലയില്‍ മൃതദേഹം കാണുന്നത്.

വികാസ് ലെയിനിലെ അഞ്ചാം നമ്പര്‍ വീടിന്റെ രണ്ടാം നിലയിലെ കിടപ്പുമുറിയില്‍ ഇന്നലെ രാത്രി 10.15ഓടെയായിരുന്നു തീപിടിത്തം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇയാളുടെ ഭാര്യയും മകളും വിദേശത്താണ്.