വിവാഹ വാഗ്ദാനം നല്‍കി കോളേജ് അധ്യാപികയെ പീഡിപ്പിച്ച് നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു

പൊന്നാനി: കോളജ് അധ്യാപികയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം യുവതിയുടെ മേല്‍വിലാസവും ഫോണ്‍നമ്പറും സഹിതം നഗ്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. അതിനിടയില്‍ സംഭവത്തെ ലൗ ജിഹാദെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം. യുവതിയെ മതം മാറ്റിയതാണ്ലൗ ജിഹാദെന്ന ആരോപണവുമായി സംഘ്പരിവാര്‍ ചാനലാണ് രംഗത്തു വന്നിരിക്കുന്നത് വിവാഹത്തില്‍ നിന്ന് യുവാവ് പിന്മാറിയതോടെ യുവതി ഭീഷണിപ്പെടുത്തുകയും ഇതോടെ യുവാവ് സ്വകാര്യ ദൃശ്യങ്ങള്‍ നെറ്റില്‍ പങ്കുവെക്കുകയുമാണ് ഉണ്ടായത് എന്നാണ് അറിയുന്നത്.

കുറ്റിപ്പുറത്തെ കോളജില്‍ അധ്യാപികയായിരുന്ന യുവതിയെ പൊന്നാനിയിലെ കോളജില്‍ അധ്യാപകനായിരുന്ന മുഹമ്മദ് ഹാഫിസ് എന്ന യുവാവാണ് വിവാഹം കഴിക്കാമെന്ന് ഉറപ്പു നല്‍കി പീഡനത്തിന് ഇരയാക്കിയത്. യുവതിയുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും രഹസ്യ ക്യാമറയില്‍ പകര്‍ത്തിയ ശേഷം തിങ്കളാഴ്ച്ച വൈകിട്ട് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തു. ഫോണ്‍ നമ്പറും അഡ്രസും നല്‍കിയതോടെ യുവതിയുടെ വാട്സാപ്, ഫേയ്സ്ബുക്ക് അക്കൗണ്ടുകളിലേക്ക് ആയിരക്കണക്കിന് അശ്ലീല കോളുകളും സന്ദേശങ്ങളുമാണെത്തുന്നത്.

പ്രതിയിപ്പോള്‍ അജ്മാനിലെ വസ്ത്രനിര്‍മാണ യൂണിറ്റിലെ അഡ്മിനിസ്ട്രേഷന്‍ മാനേജരാണ്. വിദേശത്തുളള പ്രതി ദൃശ്യങ്ങളും സന്ദേശങ്ങളും അപ്പ്‌ലോഡ് ചെയ്തതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചതോടെ പുറത്തിറങ്ങാനാവാത്ത സ്ഥിതിയിലാണിപ്പോള്‍ യുവതി. പ്രണയത്തിനൊടുവിലാണ് യുവതി മതം മാറിയത്. ഇങ്ങനെ മതം മാറ്റിയതിന് പിന്നില്‍ ഇയാള്‍ പണം സമ്പാദിച്ചതായും സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നു.