ഇപ്പോള്‍ മാപ്പ്, മന്ത്രിസഭയിലെ സ്ഥാനം പിന്നീട് അജിത് പവാറിന്റെ തിരിച്ചു വരവില്‍ നവാബ് മാലിക്

മുംബൈ: തിരിച്ചു വന്ന എന്‍.സി.പി നേതാവ് അജിത് പവാറിന് പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാര്‍ മാപ്പു നല്‍കിയെന്ന് നവാബ് മാലിക്. എന്നാല്‍ മന്ത്രിസഭയില്‍ അദ്ദേഹത്തിന്റെ സ്ഥാനം പിന്നീട് തീരുമാനിക്കുമെന്നും നവാബ് മാലിക് വ്യക്തമാക്കി. ‘തെറ്റുകള്‍ മനസ്സിലാക്കി ഏറ്റു പറഞ്ഞ അജിത് പവാറിന് ശരത് പവാര്‍ മാപ്പു നല്‍കി. അദ്ദേഹത്തിന് മന്ത്രിസഭയില്‍ എന്ത് റോളാണുണ്ടാവുകയെന്നത് പെട്ടെന്ന് തീരുമാനിക്കും’ നവാബ് മാലിക് പറഞ്ഞു.