ധവാന്റെ പരുക്ക് തുണച്ചു; സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍

മുംബൈ: മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍. പരുക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന് പകരമാണ് സഞ്ജു വെസ്റ്റിന്റീസിനെതിരായ ട്വന്റി20 പരമ്പരയില്‍ കളിക്കാനിറങ്ങുക.
ഡിസംബര്‍ ആറിന് ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് പരമ്പരയിലെ ആദ്യ മത്സരം. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ സഞ്ജു സാംസണ്‍ ഇടം നേടിയിരുന്നു. എന്നാല്‍ കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ ധവാന് കളിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെ സഞ്ജുവിന് ടീമിലേക്കുള്ള സാധ്യത തെളിയുകയായിരുന്നു.