യു.എ.പി.എ കേസ്; അലന്റെയും താഹയുടെയും ജാമ്യാപേക്ഷ തള്ളി

കൊച്ചി: യു.എ.പി.എ കേസില്‍ അലന്‍ ഷുഹെബിന്റെയും താഹയുടെയും ജാമ്യാപേക്ഷ തള്ളി. കോഴിക്കോട് പന്തീരാങ്കാവ് യു.എ.പി.എ കേസിലെ പ്രതികളായ അലനും താഹയും നല്‍കിയ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വ്യാജ തെളിവുകളുണ്ടാക്കി കേസില്‍ കുടുക്കിയെന്നായിരുന്നു പ്രതികളുടെ ആരോപണം. യു.എ.പി.എ ചുമത്താന്‍ തക്ക തെളിവുകള്‍ ഇരുവര്‍ക്കുമെതിരെ ഉണ്ടെന്നും ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.

സാധാരണ കേസില്‍ 14 ദിവസത്തേക്ക് പ്രതികളെ റിമാന്‍ഡ് ചെയ്യുമ്പോള്‍ യു.എ.പി.എ കേസില്‍ 30 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്യുക. മറ്റു കേസുകളില്‍ 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതിക്ക് ജാമ്യം ലഭിക്കുമെങ്കില്‍ യു.എ.പി.എ കേസുകളില്‍ 180 ദിവസം കാത്തിരുന്നാല്‍ മാത്രമേ പ്രതിക്ക് ജാമ്യം ലഭിക്കൂ. യു.എ.പി.എ വകുപ്പ് ചുമത്തിയതാണ് ജാമ്യം നിഷേധിക്കപ്പെടുന്നതില്‍ നിര്‍ണായകമായതെന്നാണ് കരുതപ്പെടുന്നത്.