മഹാരാഷ്ട്ര എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ ഇന്ന്

ഡല്‍ഹി: മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകത്തിന് ഒടുവില്‍ തിരശ്ശീല. മഹാവികാസ് അഖാഡി സഖ്യത്തിന്റെ എം.എല്‍.എമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. എട്ടു മണിക്കാണ് സത്യപ്രതിജ്ഞ. ഇതിനായി എം.എല്‍.എമാര്‍ നിയമസഭയിലേക്ക് പുറപ്പെട്ടു. രാവിലെ എട്ട് മണിക്ക് പ്രത്യേക നിയമസഭ സമ്മേളനം ചേരും. പ്രോട്ടേം സ്പീക്കറായി ബി.ജെ.പി എം.എല്‍.എ കാളിദാസ് കൊളംബകറിനെ ആണ് ഗവര്‍ണര്‍ തെരഞ്ഞെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയായി ഉദ്ദവ് താക്കറെ നാളെ സത്യപ്രതിജ്ഞ ചെയ്യും. ജയന്ത് പാട്ടീലും ബാലാസാഹിബ് ഥോറാത്തും ഉപമുഖ്യമന്ത്രിമാരായേക്കും.