സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ തിരിതെളിയും; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കാസര്‍ഗോഡ്: അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ കാഞ്ഞങ്ങാട് തിരി തെളിയും. പന്ത്രണ്ടായിരത്തിലധികം പ്രതിഭകളാണ് സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാനെത്തുന്നത്. കലോത്സവം കുറ്റമറ്റതാക്കാനുള്ള അവസാന ഒരുക്കത്തിലാണ് സംഘാടകര്‍. 28 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കലോത്സവം കാസര്‍ഗോട്ട് എത്തുന്നത്.

ചരിത്രത്തിലെ ഏറ്റവും ജനകീയ കലോത്സവമാകും കാഞ്ഞങ്ങാട്ടേതെന്ന ഉറപ്പിലാണ് സംഘാടകര്‍. പ്രധാന വേദിയിലടക്കം ഒരുക്കങ്ങള്‍ കാണാന്‍ ഇപ്പോഴേ ജനത്തിരക്കാണ്. 30 വേദികളിലായിട്ടാണ് മത്സരം നടക്കുന്നത്. ഐങ്ങോത്ത് ഗ്രൗണ്ടാണ് പ്രധാന വേദി. വിജയികളാകുന്ന ജില്ലയ്ക്ക് സമ്മാനിക്കാനുള്ള സ്വര്‍ണ്ണകപ്പ് കലോത്സവ നഗരിയില്‍ എത്തി.