മടങ്ങി പോകാന്‍ തയ്യാറാവാതെ തൃപ്തി; തിരിച്ചയക്കാന്‍ പോലീസ് ശ്രമം

കൊച്ചി: ശബരിമല ദര്‍ശനത്തിനെത്തിയ തൃപ്തി ദേശായിയും സംഘവും മുംബൈയിലേക്ക് തിരികെ പോകാനുള്ള വിമാന ടിക്കറ്റ് എടുക്കാന്‍ തയ്യാറല്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ന് രാത്രി 12.30-നുള്ള വിമാനത്തില്‍ കയറ്റി വിടാനായിരുന്നു പോലീസിന്റെ നീക്കം. ഇതിന് തയ്യാറല്ലെങ്കില്‍ അറസ്റ്റ് ചെയ്ത് നീക്കാനും ആലോചനയുണ്ട്. എന്നാല്‍, ഇതിന് സര്‍ക്കാരിന്റെ അനുമതി വേണമെന്നതിനാല്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

അതേസമയം കൊച്ചി കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ നാമജപവുമായി വീണ്ടും രംഗത്തെത്തി. അമ്പതോളം പ്രവര്‍ത്തകരാണ് നാമജപവുമായി എത്തിയിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെയാണ് ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായിയും
സംഘവുമെത്തിയത്. എന്നാല്‍ ദര്‍ശനത്തിന് സംരക്ഷണം നല്‍കാനാകില്ലെന്ന് പോലീസ് നിലപാട് സ്വീകരിക്കുകയായിരുന്നു.