സ്‌കൂളില്‍വെച്ച് ഒന്‍പത് വയസുകാരന് പാമ്പുകടിയേറ്റു

ചാലക്കുടി: സ്‌കൂളില്‍ വെച്ച് ഒന്‍പത് വയസുകാരന് പാമ്പുകടിയേറ്റു. സി.എം.ഐ കാര്‍മല്‍ സ്‌കൂളിലെ ജെറാള്‍ഡിനാണ് പാമ്പുകടിയേറ്റത്. കുട്ടിയെ അങ്കമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശരീരത്തില്‍ പാമ്പുകടിയേറ്റതിന് സമാനമായ പാടുകള്‍ ഉണ്ടായിരുന്നതിനാല്‍ വിഷബാധയുണ്ടോയെന്ന് പരിശോധിക്കാന്‍ രക്തപരിശോധന നടത്തി. അപകടാവസ്ഥ തരണം ചെയ്തതെന്നും ആരോഗ്യം തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.