പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു. ഇര്‍ഫാന്‍ ഷെയ്ഖാണ് ഇന്ന് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരനായ ഇര്‍ഫാന്‍ അഹമ്മദിനെയും സൈന്യം വധിച്ചിരുന്നു. കൂടുതല്‍ ഭീകരര്‍ ഉണ്ടോ എന്ന സംശയത്തെ തുടര്‍ന്ന് സുരക്ഷാ സേന പ്രദേശം മുഴുവന്‍ തെരച്ചില്‍ തുടരുകയാണ്.