കണ്ണൂരില്‍ തീപിടുത്തം; വ്യാപാര സ്ഥാപനങ്ങള്‍ കത്തി നശിച്ചു: ആളപായമില്ല

കണ്ണൂര്‍: കൊട്ടിയൂരില്‍ രാത്രി ഉണ്ടായ തീപിടുത്തത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു. ആളപായമില്ല ഇല്ല. രാത്രി 3 മണിയോടെയാണ് അപകടം ഉണ്ടായത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രണ്ട് മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഒരു പലചരക്ക് കടയും ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ വില്‍ക്കുന്ന കടയും പച്ചക്കറിക്കടയുമാണ് അഗ്‌നിബാധക്ക് ഇരയായത്. പേരാവൂരില്‍ നിന്നും മാനന്തവാടിയില്‍ നിന്നും ഫയര്‍ഫോഴ്‌സിന്റെ നാല് യൂണിറ്റുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തി.