ട്വിറ്ററിലെ വിവരങ്ങള്‍ ഒരുമാസം മുന്‍പേ നീക്കം ചെയ്തത്; മറുപടിയുമായി ജ്യോതിരാദിത്യ സിന്ധ്യ

ഡല്‍ഹി: ട്വിറ്റര്‍ ബയോയിലെ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നീക്കം ചെയ്തിട്ട് ഒരുമാസത്തിലേറെ ആയെന്നും ഇപ്പോള്‍ അത് ചര്‍ച്ച ചെയ്യുന്നതിന്റെ സാഹചര്യം എന്താണെന്ന് അറിയില്ലെന്നും മുന്‍കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് എം.പിയുമായിരുന്ന ജ്യോതിരാദിത്യ
അതേസമയം വാര്‍ത്തയുമായി ബന്ധപ്പെട്ട് വിശദീകരണം വന്നെങ്കിലും പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ മധ്യപ്രദേശിലെ സര്‍ക്കാരിന്റെ ഭാവിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്ക് കുറവില്ല. ഗുണ മണ്ഡലത്തില്‍ നിന്നുള്ള എം.പി, വൈദ്യുതി മന്ത്രി തുടങ്ങിയ വിവരങ്ങളാണ് നേരത്തേ ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ പൊതുപ്രവര്‍ത്തകനും ക്രിക്കറ്റ് പ്രേമിയും എന്ന് മാത്രമാണുള്ളത്.

കൂടാതെ കോണ്‍ഗ്രസുമായി ബന്ധപ്പെടുത്തുന്ന എല്ലാ വിവരങ്ങളും നീക്കം ചെയ്തിട്ടുണ്ട്. മാത്രമല്ല സിന്ധ്യയോടൊപ്പം നില്‍ക്കുന്ന പന്ത്രണ്ടോളം എം.എല്‍.എമാരെ കുറിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യാതൊരു വിവരവും ഇല്ല എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എല്ലാ ആശയവിനിമയ മാര്‍ഗങ്ങളും ഉപേക്ഷിച്ച് മാറിനില്‍ക്കുകയാണ് ഇവര്‍. ഈ എം.എല്‍.എമാര്‍ കോണ്‍ഗ്രസ് വിട്ടേക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. എന്നാല്‍ ഈ വാദങ്ങള്‍ തെറ്റാണെന്നും ഏതെല്ലാം എം.എല്‍.എമാരെയാണ് കാണാത്തതെന്ന് വെളിപ്പെടുത്തൂ എന്നും സിന്ധ്യ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 230 സീറ്റില്‍ 114 സീറ്റിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. ബിജെ.പി 109 സീറ്റിലും. കുറഞ്ഞ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് ഭരിക്കുന്നത്. അത് കൊണ്ട് തന്നെ നിലവില്‍ മാറി നില്‍ക്കുന്ന എം.എല്‍.എമാര്‍ കോണ്‍ഗ്രസ് വിടാന്‍ തീരുമാനിച്ചാല്‍ കമല്‍നാഥ് സര്‍ക്കാരിന്റെ ഭാവി തുലാസിലാവും.