ശബരിമലയില്‍ പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കി ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കി ഹൈക്കോടതി. ഇരുമുടിക്കെട്ടിനുള്ളില്‍ പ്ലാസ്റ്റിക്ക് വസ്തുക്കള്‍ കൊണ്ടു വരരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. മുഴുവന്‍ ദേവസ്വം ബോര്‍ഡുകള്‍ക്കും കോടതി നിര്‍ദ്ദേശം നല്‍കി. കൊച്ചി, തിരുവിതാംകൂര്‍, മലബാര്‍ , ഗുരുവായൂര്‍, കൂടല്‍മാണിക്യം ദേവസ്വങ്ങള്‍ക്കാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ നിര്‍ദ്ദേശം. കോടതി സ്വമേധയാ എടുത്ത കേസിലാണ് ഡിവിഷണ്‍ ബഞ്ചിന്റെ ഉത്തരവ്.