കേസ് നാളത്തേക്ക് മാറ്റി; ഗവര്‍ണറുടെ ഉത്തരവ് ഹാജരാക്കണം കോടതി

ഡല്‍ഹി: മഹാരാഷ്ട്ര സർക്കാർ രൂപീകരണത്തിനെതിരെയുള്ള സംയുക്ത ഹര്‍ജി വിധി പറയുന്നതിനായി സുപ്രീം കോടതി നാളത്തേക്ക് മാറ്റി. രാവിലെ 10.30 ന് കേസ് പരിഗണിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ബി.ജെ.പി അടിയന്തിരമായി വിശ്വാസ വോട്ട് നേടണമെന്ന് സംയുക്ത ഹര്‍ജിക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ ഗവര്‍ണറുടെ ഉത്തരവും ഭൂരിപക്ഷവും വ്യക്തമാക്കിക്കൊണ്ട് ഫഡ്‌നവിസ് നല്‍കിയ രേഖകളും അടുത്ത ദിവസം ഹാജരാക്കണമെന്ന് വ്യക്തമാക്കിയാണ് കോടതി വാദം നാളത്തേക്ക് മാറ്റിയത്. ജസ്റ്റിസുമാരായ എന്‍.വി രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരാണ് കേസ് പരിഗണിക്കുന്നത്. മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്നാവിസിനെ മുഖ്യമന്ത്രിയാക്കിയത് ഭരണഘടനാ വിരുദ്ധമെന്ന കോണ്‍ഗ്രസ്, എന്‍സിപി,  ശിവസേന ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. .