തോട്ടം തൊഴിലാളികള്‍ സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് ഒരാള്‍ മരിച്ചു

ഇടുക്കി: ബൈസണ്‍വാലി മുട്ടുകാടിന് സമീപം തൊഴിലാളികളുമായി വന്ന വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. അഞ്ച് പേരുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റവരെ രാജകുമാരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ അഞ്ചു പേരെ തേനി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സൂര്യനെല്ലി പുതുപ്പരട്ട് സ്വദേശി കാര്‍ത്തിക സുരേഷ് ആണ് മരിച്ചത്. 14 പേരോളം വാഹനത്തില്‍ ഉണ്ടായിരുന്നുവെന്നാണ് തൊഴിലാളികള്‍ പറയുന്നത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.