കുടുംബവും പാര്‍ട്ടിയും പിളര്‍ന്നു- സുപ്രിയ സുലെയുടെ വാട്സ് ആപ് സ്റ്റാറ്റസ്

ഡല്‍ഹി: കുടുംബവും പാര്‍ട്ടിയും പിളര്‍ന്നു. രാജ്യം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അട്ടിമറിക്കു ശേഷം അതായിരുന്നു എന്‍.സി.പി അധ്യക്ഷന്റെ മകളും പിന്‍ഗാമിയുമായ സുപ്രിയ സുലെയുടെ വാട്സ് ആപ് സ്റ്റാറ്റസ്. നിമിഷങ്ങള്‍ക്കകം അവര്‍ വീണ്ടും കുറിച്ചു. ആരെയാണ് ജീവിതത്തില്‍ വിശ്വസിക്കുക. ഇത്രത്തോളം ജീവിതത്തില്‍ വഞ്ചിക്കപ്പെടുമെന്ന് ഒരിക്കല്‍ പോലും പ്രതീക്ഷിച്ചതല്ല. അദ്ദേഹത്തെ പ്രതിരോധിച്ചു, സ്നേഹിച്ചു നോക്കൂ പകരം എനിക്കെന്താണ് ലഭിച്ചതെന്ന് ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് സുപ്രിയയുടെ രൂക്ഷ പ്രതികരണം.

സംസ്ഥാനത്ത് തിരിച്ചടികള്‍ നേരിട്ടപ്പോഴും പ്രതിസന്ധി ഘട്ടങ്ങളിലും ഓരോ എന്‍.സി.പി പ്രവര്‍ത്തകനും ധീരതയോടെ തങ്ങള്‍ക്കൊപ്പം നിന്നിട്ടുണ്ടെന്ന് സുപ്രിയ പ്രതീക്ഷ പ്രകടിപ്പിച്ചു. ബി.ജെ.പിയുമായി കൈകോര്‍ക്കാനുള്ള അജിത് പവറിന്റെ ഈ നീക്കം വലിയ ഞെട്ടലാണ് സൃഷ്ടിച്ചത്. തന്റെ പിതാവ് ശരത് പവാര്‍ ഇനി അജിത് പവാറിനൊപ്പമില്ലെന്നും എന്‍.സി.പി നേതാവ് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എന്‍.സി.പിയുടെ താരമായിരുന്നു സുപ്രിയ.