കേസ് ഭയന്നാകാം നീക്കം; അജിത് പവാറിനെതിരേ ശിവസേന

മുംബൈ: അജിത് പവാര്‍ ശരത് പവാറിനെ വഞ്ചിച്ചെന്ന് ശിവസേന. തന്റെ അറിവോടെ അല്ല സഖ്യ നീക്കമെന്ന് ശരത് പവാര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് ശിവസേനയുടെ പ്രതികരണം. ശരത് പവാര്‍ തീരുമാനത്തിന്റെ ഭാഗമല്ലെന്നും സേന. എന്‍ഫോഴ്സ്മെന്റ് കേസ് ഭയന്നിട്ടായിരിക്കും അജിത് പവാറിന്റെ നീക്കമെന്നും ആരോപണം. ബിജെപിയുമായുള്ള കൂട്ടുകെട്ട് എന്‍.സി.പിയുടെ തീരുമാനമല്ല, അജിതിന്റെ സ്വന്തം നീക്കമെന്ന് ശരത് പവാര്‍ ട്വീറ്റ് ചെയ്തു.