ഷഹലയുടെ മരണം; മാതാപിതാക്കളില്‍ നിന്ന് ബാലാവകാശ കമ്മിഷന്‍ മൊഴിയെടുത്തു

വയനാട്: ബത്തേരിയിലെ ഗവ. സര്‍ജന ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പാമ്പുകടിയേറ്റ് മരിച്ച അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷഹല ഷെറിന്റെ മാതാപിതാക്കളില്‍ നിന്ന് ബാലാവകാശ കമ്മിഷന്‍ മൊഴിയെടുത്തു. വിഷയത്തില്‍ ജില്ലാ ഭരണകൂടത്തോട് കമ്മിഷന്‍ നേരത്തെ റിപ്പോര്‍ട്ട് തേടിയിരുന്നു. പ്രതിഷേധം കനത്തതോടെ ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പലിനെയും ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്ററെയും വിദ്യഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തിരുന്നു. ഇവര്‍ക്കും വ്യാഴാഴ്ച സസ്പെന്‍ഡ് ചെയ്യപ്പെട്ട അധ്യാപകനും ഡോക്ടര്‍ക്കുമെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് സുല്‍ത്താന്‍ ബത്തേരി പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.