തീരുമാനം കര്‍ഷകരുടെ ഉന്നമനത്തിനായി; അജിത് പവാര്‍

മുംബൈ: കര്‍ഷകരുടെ ഉന്നമനത്തിനായാണ് ബി.ജെ.പിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ തീരുമാനിച്ചതെന്ന് അജിത് പവാര്‍. ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി സുസ്ഥിര സര്‍ക്കാറാണ് മഹാരാഷ്ട്രക്കാവശ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ന് രാവിലെയാണ് ഇന്ത്യന്‍ രാഷ്ട്രീയ സമവാക്യങ്ങളെ തന്നെ തിരുത്തിയെഴുതുന്ന സഖ്യരൂപീകരണം മഹാരാഷ്ട്രയില്‍ ഉയര്‍ന്നു വന്നത്. കഴിഞ്ഞ ദിവസം ശിവസേനക്കു പിന്തുണ നല്‍കിയ എന്‍.സി.പി രാവിലെ ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.