പ്രതിഷേധച്ചൂടില്‍ വയനാട്, വിദ്യാഭ്യാസ മന്ത്രിക്കു നേരെ കരിങ്കൊടി കാണിച്ചു

സുല്‍ത്താന്‍ ബത്തേരി: ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഷഹല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു. ഇന്ന് ഷഹലയുടെ വീട് സന്ദര്‍ശിക്കാനെത്തിയ വിദ്യാഭ്യാസ മന്ത്രിക്കു നേരെ വിവിധ സംഘടനാ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. സുല്‍ത്താന്‍ ബത്തേരിയില്‍ ബിജെ.പി പ്രവര്‍ത്തകരും, കല്‍പറ്റയില്‍ എം.എസ്.എഫ് പ്രവര്‍ത്തകരും,സര്‍വ്വജന സ്‌കൂളിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമാണ് കരിങ്കൊടി കാണിച്ചത്. അതേസമയം, മന്ത്രി സി രവീന്ദ്രനാഥും കൃഷിമന്ത്രി സുനില്‍കുമാറും ഷഹലയുടെ വീട് സന്ദര്‍ശിച്ചു. മാതാപിതാക്കളെ കണ്ട് സംസാരിച്ചു.