വെയില്‍ സിനിമയുടെ സെറ്റില്‍ നിന്ന് ഷെയിന്‍ നിഗം ഇറങ്ങി പോയി; വിലക്കിനു സാധ്യത

കൊച്ചി: നടന്‍ ഷൈന്‍ നിഗം വീണ്ടും വിവാദത്തില്‍. വെയില്‍ സിനിമയുമായി ബന്ധപ്പെട്ടു തന്നെയാണ് ഇക്കുറിയും പ്രശ്‌നമുണ്ടായത്. സെറ്റില്‍ വരാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ അഭിനയിക്കാന്‍ പ്രകൃതി അനുവദിക്കുന്നില്ല എന്ന് ഷെയിന്‍ പറഞ്ഞതായി സംവിധായകന്‍. ലക്ഷങ്ങളുടെ നഷ്ടം ഷെയിന്‍ ഉണ്ടാക്കിയെന്നും പലപ്പോഴും കാരണം പറയാതെ സെറ്റില്‍ നിന്നും ഇറങ്ങിപോയതായും അദ്ദേഹം പറഞ്ഞു. ഈ മാസം 15മുതല്‍ സെറ്റില്‍ വന്നത് ചുരുക്കം സമയങ്ങളില്‍ മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു.