കൂടത്തായി കേസ്; സി.പി.എം മുന്‍ പ്രാദേശിക നേതാവ് അറസ്റ്റിൽ

കോഴിക്കോട്: കൂടത്തായിയിലെ കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട വ്യാജ വില്‍പത്രം തയാറാക്കിയ കേസില്‍ സി.പി.എം മുന്‍ പ്രാദേശിക നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എന്‍.ഐ.ടിക്ക് സമീപം കട്ടാങ്ങലിലെ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന മനോജിനെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ ഇതു വരെ അറസ്റ്റിലായവരുടെ എണ്ണം നാലായി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ ഇയാളെ സി.പി.എം പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയിരുന്നു. പണം വാങ്ങി വ്യാജ ഒസ്യത്തില്‍ ഒപ്പിട്ടു എന്നായിരുന്നു ഇയാള്‍ക്കെതിരേ ഉയര്‍ന്ന ആരോപണം. അതേസമയം ജോളി തന്നെ ചതിച്ചതാണെന്നായിരുന്നു മനോജ് നേരത്തേ മാധ്യമങ്ങളോട് പറഞ്ഞത്.