പ്ലാസ്റ്റിക്ക് മാലിന്യങ്ങളിൽ നിന്ന് ഡീസൽ? സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തതായി കേന്ദ്രം

ഡല്‍ഹി: പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ഡീസലാക്കി മാറ്റാനുള്ള സാങ്കേതിക വിദ്യ സി.എസ്.ഐ.ആര്‍
ലാബ് വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും ആ പ്രക്രിയ വിപുലീകരിക്കാന്‍ കഴിയുമെന്നും കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഹര്‍ഷ് വര്‍ധന്‍. സിമാഗോ ഇന്‍സ്റ്റിറ്റൂഷന്‍സ് റാങ്കിംഗില്‍ സി.എസ്.ഐ.ആര്‍ പതിനേഴ)ം സ്ഥാനത്താണെന്നും അത് ചെയ്യുന്ന ജോലിയെ കുറിച്ച് സംശയങ്ങളൊന്നും ഉണ്ടാകില്ലെന്നും മന്ത്രി ലോക്‌സഭയില്‍ പറഞ്ഞു. സൗഗത റോയിയുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഈ വര്‍ഷം താന്‍ സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ അവര്‍ ഒരു ടെക്‌നോളജി ഡെമോണ്‍സ്‌ട്രേഷന്‍ പ്ലാന്റ് സ്ഥാപിച്ച് അതില്‍ ഒരു ടണ്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ നിറച്ച് 24 മണിക്കൂറിനുള്ളില്‍ അത് 800 ലിറ്റര്‍ ഡീസലാക്കി മാറ്റി. പെട്രോളിയത്തിലേക്കും മറ്റ് പെട്രോളിയം ഉത്പന്നങ്ങളിലേക്കും ഇത് മാറ്റാമെന്നും അദ്ദേഹം പറഞ്ഞു. ഇത് അളക്കാന്‍ സാധിക്കും. ഡല്‍ഹിയിലും ഈ പ്ലാറ്റുകള്‍ സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.