ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; യാത്രക്കാർ സുരക്ഷിതർ

കൊച്ചി: കുണ്ടനൂറിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു.ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. ആര്‍ക്കും പരിക്കേറ്റിട്ടില്ല. വെള്ളിയാഴ്ച ഉച്ചക്ക് 12.30 ഓടെ ആയിരുന്നു സംഭവം. കാര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. ഇതേ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു