വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം; എസ്.എഫ്.ഐ മാര്‍ച്ചില്‍ സംഘര്‍ഷം

സുല്‍ത്താന്‍ബത്തേരി: വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ എസ്.എഫ്.ഐ കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സമരക്കാര്‍ കലക്ടറേറ്റനുള്ളിലേക്ക് ഇരച്ചു കയറി. പ്രവര്‍ത്തകരും പോലീസും ഏറ്റുമുട്ടി. ഷഹലയുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം.