ഉമ്മന്‍ ചാണ്ടിക്ക് ഡെങ്കിപ്പനി: വിദഗ്ധ ചികിത്സ തേടി

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഡെങ്കിപ്പനി. പനി ഡെങ്കിയാണെന്നു സ്ഥിരീകരിച്ചതോടെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍് അദ്ദേഹത്തെ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ രണ്ടു ദിവസമായി നിയമസഭയില്‍ അദ്ദേഹം എത്തിയിരുന്നില്ല. പനി ബാധിച്ച് വിശ്രമത്തിലായിരുന്നു. പനി കൂടിയതോടെയാണ് ആശുപത്രിയില്‍ എത്തിച്ച് പരിശോധനകള്‍ നടത്തിയത്.