അനിശ്ചിതത്വത്തിന് അന്ത്യമാവുന്നു, ശിവസേനക്കൊപ്പം ചേരാന്‍ സോണിയ പച്ചക്കൊടി വീശി

ഡല്‍ഹി: മഹാരാഷ്ട്രയില്‍ അനിശ്ചിതത്വം നീങ്ങുന്നു. അടുത്ത 48 മണിക്കൂറോടെ കാര്യങ്ങള്‍ക്ക് അന്തിമ തീരുമാനമാകുമെന്നാണ് റിപ്പോര്‍ട്ട്. ശിവസേയുമായി ചേരാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പച്ചക്കൊടി വീശിയെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം സോണിയയുടെ
വസതിയില്‍ നടന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്. വ്യാഴാഴ്ച രാത്രി വൈകി ഉദ്ദവ് താക്കറെയും മകന്‍ ആദിത്യ താക്കറെ എം.എല്‍.എയും എന്‍.സി.പി നേതാവ് ശരദ് പവാറിനെ കണ്ടിരുന്നു. പവാറിന്റെ മുംബൈയിലെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. അതിനിടെ, സര്‍ക്കാര്‍ രൂപീകരണത്തില്‍ അന്തിമ തീരുമാനത്തിനായി ഇന്ന് കോണ്‍ഗ്രസ് എന്‍.സി.പി ശിവസേന ചര്‍ച്ച നടക്കും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെ, അഹമ്മദ് പട്ടേല്‍, കെ.സി വേണുഗോപാല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. സി.പി.എം അടക്കമുള്ള പാര്‍ട്ടികളുമായി കോണ്‍ഗ്രസും എന്‍.സി.പിയും കൂടിക്കാഴ്ച നടത്തുന്നുണ്ട്. പാര്‍ട്ടി എം.എല്‍.എമാരുടെ ഒരു യോഗം ഇന്ന് ചേരുമെന്ന് ശിവസേനയും വ്യക്തമാക്കിയിട്ടുണ്ട്.