‘അവര്‍ ഫ്രൂട്ടിയും സമൂസയും തിന്ന് ശീലിച്ചുപോയി, അവര്‍ക്കായി നല്ല പഴങ്ങള്‍ വിളയുന്ന മരങ്ങള്‍ നട്ടുപിടിപ്പിക്കണം”; കുരങ്ങുകള്‍ക്ക് വേണ്ടി പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തി ബി.ജെ.പി എം.പി

ഡല്‍ഹി: ലോക്സഭയില്‍ ചര്‍ച്ചക്കായി അനുവദിച്ച സമയത്ത് കുരങ്ങുകള്‍ക്ക് വേണ്ടി സംസാരിച്ച് ബി.ജെ.പി എം.പി. ഉത്തര്‍പ്രദേശിലെ മാത്തുര മണ്ഡലത്തില്‍ നിന്നുള്ള എം.പിയായ ഹേമ മാലിനിയാണ് അപൂര്‍വ ആവശ്യങ്ങളുമായി രംഗത്തെത്തിയത്. തന്റെ മണ്ഡലത്തില്‍ കുരങ്ങുകള്‍ക്കായി നിറയെ പഴങ്ങള്‍ വിളയുന്ന മരങ്ങള്‍ വച്ചുപിടിപ്പിക്കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. വിനോദ സഞ്ചാരത്തിനായി എത്തുന്നവര്‍ കുരങ്ങുകള്‍ക്ക് ഫ്രൂട്ടിയും സമൂസപോലുള്ള ആഹാരങ്ങളും നല്‍കി ശീലിപ്പിച്ചിരിക്കുകയാണെന്നും അതുകൊണ്ട് കുരങ്ങുകള്‍ക്ക് ഇപ്പോള്‍ പഴങ്ങള്‍ വേണ്ടാത്ത അവസ്ഥയാണെന്നും അവര്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.