വിദ്യാര്‍ത്ഥിനി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി

മലപ്പുറം: തിരൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യക്ക് ശ്രമിച്ചു.വിദ്യാര്‍ത്ഥിനിയുടെ പരിക്ക് ഗുരുതരമല്ല. പരിക്കേറ്റ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്നാണ് വിദ്യാര്‍ത്ഥിനി താഴേക്ക് ചാടിയത്. ക്ലാസ്സില്‍ കുട്ടി കരഞ്ഞു കൊണ്ട് ഇരിക്കുകയായിരുന്നുവെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. അതേസമയം കുട്ടി ആത്മഹത്യ ശ്രമം നടത്തിയതിന്റെ കാരണം വ്യക്തമല്ല.