തൊടുപുഴയിലെ കിടക്ക നിര്‍മാണ ഫാക്ടറിയില്‍ വന്‍ തീപിടുത്തം

ഇടുക്കി: തൊടുപുഴയിലെ മണക്കാട്ടില്‍ ഫാക്ടറിയില്‍ തീപിടുത്തം. ഈസ്റ്റേണ്‍ സുനിദ്ര കിടക്ക നിര്‍മാണഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്ക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നാല് ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ ചേര്‍ന്നാണ് തീയണച്ചത്. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്. 25,000 രൂപയ്ക്ക് മേലെ വിലവരുന്ന കിടക്കകള്‍ നിര്‍മ്മിക്കുന്ന ഫാക്ടറിയായിരുന്നു ഇത്. ഏകദേശം 2,000ത്തോളം കിടക്കകള്‍ കത്തിനശിച്ചതായി മാനേജ്മെന്റ് അറിയിച്ചു.