വടകര എസ് ഐയെ മുസ്ലിം വര്‍ഗീയവാദിയെന്ന് വിളിച്ച് സി.പി.എം നേതാവിന്റെ ആക്രോശം

വടകര; സ്‌കൂള്‍ കലോല്‍സവത്തിനിടെ പ്രശ്നമുണ്ടാക്കിയ പാര്‍ട്ടി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത വടകര എസ്.ഐ ശറഫുദ്ദിനെ മുസ്ലിം വര്‍ഗീയവാദിയാക്കി സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി ഭാസ്‌കരന്‍. വടകര സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ സി.പി.എം നേതാക്കള്‍
എസ് ഐ ശറഫുദ്ദിനെ കൈകാര്യം ചെയ്യുമെന്നും ഭീഷണി മുഴക്കി. ആയഞ്ചേരി സ്‌കൂളില്‍ വെച്ച് നടന്ന സബ്ജില്ലാ കലോല്‍സവത്തിനിടെ മദ്യപിച്ച് പ്രശ്നമുണ്ടാക്കിയവരെ അറസ്റ്റ് ചെയ്തതാണ് സി.പി.എമ്മിനെ പ്രകോപിപ്പിച്ചത്.