ഹെല്‍മറ്റ് പരിശോധന ബോധവല്‍ക്കരണത്തിന് കൂടിയാകണം; ഹൈക്കോടതി

കൊച്ചി: ഇരുചക്ര വാഹനക്കാരെ ഓടിച്ചിട്ട് പിടിച്ചുള്ള ഹെല്‍മെറ്റ് പരിശോധന പാടില്ലെന്ന് ഹൈക്കോടതി. ട്രാഫിക്ക് നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിക്കണം. പരിശോധന ബോധവല്‍ക്കരണത്തിന് കൂടിയാകണം. റോഡില്‍ അപ്രതീക്ഷിതമായി വാഹനം തടഞ്ഞുള്ള പരിശോധന യാത്രക്കാര്‍ക്കെന്ന പോലെ ഉദ്യോഗസ്ഥര്‍ക്കും ഭീഷണിയാണ്. മലപ്പുറം രണ്ടത്താണിയില്‍ ഹെല്‍മറ്റ് വേട്ടക്കിടെ ബൈക്കിലെത്തിയ യുവാക്കള്‍ ഉദ്യോഗസ്ഥരെ അക്രമിക്കാന്‍ ശ്രമിച്ചുവെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കോടതിയുടെ സുപ്രധാനമായ നീരീക്ഷണങ്ങള്‍. സി.സി.ടി.വി ക്യാമറകള്‍, മൊബൈല്‍ ക്യാമറ അടക്കമുള്ള സാങ്കേതിക സംവിധാനങ്ങള്‍ നിയമലംഘകരെ കണ്ടെത്താന്‍ ഉപയോഗിക്കണം.