ആദിത്യൻ അച്‌ഛനായി..അമ്പിളി ദേവി അമ്മയും; ആശംസകൾ നേർന്ന് പ്രേക്ഷകർ

സിനിമ-സീരിയല്‍ താരങ്ങളായ അമ്പിളിദേവിക്കും ആദിത്യനും ആണ്‍കുഞ്ഞ് പിറന്നു. തന്റെ ഫേസ്ബുക്കിലൂടെയാണ് ആദിത്യന്‍ ഈ സന്തോഷ വാര്‍ത്ത പങ്ക് വച്ചിരിക്കുന്നത്. ”ഞങ്ങള്‍ക്ക് ഒരു ആണ്‍കുഞ്ഞു ജനിച്ചു അമ്പിളി സുഖമായി ഇരിക്കുന്നു. എന്റെ വല്യച്ഛന്റെ മാസമാണ് നവംബര്‍. അമ്മേടെ നക്ഷത്രം. ഈശ്വരനോടും പ്രാര്‍ത്ഥിച്ചവരോടും സഹായിച്ചവരോടും നന്ദി നന്ദി നന്ദി.” ആദിത്യന്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചിരിക്കുന്നു. നിരവധി പേരാണ് അമ്മയ്ക്കും കുഞ്ഞിനും ആശംസ നേര്‍ന്നിരിക്കുന്നത്.