ജാര്‍ഖണ്ഡില്‍ ആറു സീറ്റില്‍ ലീഗ് മത്സരിക്കും,സ്ഥാനാര്‍ഥിയായി വനിതയും

ഡല്‍ഹി: വരാനിരിക്കുന്ന ജാര്‍ഖണ്ഡ് അസംബ്ലി തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് ആറു മണ്ഡലങ്ങളില്‍ മത്സരിക്കും. ജാര്‍ഖണ്ഡ് പാര്‍ട്ടി, രാഷ്ട്രീയ സമതാദള്‍, ബഹുജന്‍ മുക്തി പാര്‍ട്ടി തുടങ്ങിയവരുമായി ചേര്‍ന്നാണ് മത്സരിക്കുന്നതെന്ന് ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അറിയിച്ചു. കോണ്‍ഗ്രസുമായി സഖ്യമുണ്ടാകില്ല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിന്ന് വ്യത്യസ്തമായി ഒരോ സംസ്ഥാനത്തെ തെരഞ്ഞെടുപ്പിലും അതത് സംസ്ഥാനത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച സഖ്യമാണ് സ്വീകരിക്കുകയെന്ന് നേതാക്കള്‍ അറിയിച്ചു. ജംഷഡ്പൂരി (വെസ്റ്റ്) ല്‍ മന്‍സാര്‍ ഖാന്‍, ഗാണ്ഡിയില്‍ സയ്ദ് ആം, മാണ്ഡുവില്‍ അബ്ദുല്‍ ഖയ്യൂം അന്‍സാരി, റാഞ്ചിയില്‍ ഷെഹ്സാദി ഖാത്തൂന്‍, ഹാത്തിയയില്‍ മുഫ്തി അബ്ദുല്ല അസര്‍ ഖാസിമ, ഗിരിദിഹയില്‍ മുര്‍ഷിദ് ആലം എന്നിവരാണ് സ്ഥാനാര്‍ഥികള്‍.