രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കേരളത്തില്‍

കണ്ണൂര്‍: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കേരളത്തില്‍. നാളെ ഏഴിമല നാവിക അക്കാദമിയില്‍ നടക്കുന്ന പ്രസിഡന്റ്സ് കളര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാനാണ് രാഷ്ട്രപതിയുടെ സന്ദര്‍ശനം. ഇന്നു വൈകിട്ട് 4.30ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതി ഇവിടെ നിന്നും ഹെലികോപ്ടറില്‍ ഏഴിമലയിലേക്ക് പോകും. കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന രാഷ്ട്രപതിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മറ്റ് വിശിഷ്ട വ്യക്തികളും ചേര്‍ന്ന് സ്വീകരിക്കും. നാളെ രാവിലെ 8ന് ഏഴിമല പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ പ്രസിഡണ്ട്സ് കളര്‍ അവാര്‍ഡ് രാഷ്ട്രപതി നാവിക അക്കാദമിക്ക് സമര്‍പ്പിക്കും. നാവിക സേനാ കേഡറ്റുമാരുടെ പരേഡിനും രാഷ്ട്രപതി സാക്ഷ്യംവഹിക്കും.