സൗദിയിലെ നിക്ഷേപകര്‍ക്ക് പുതുക്കിയ സകാത്ത് വ്യവസ്ഥ

സൗദി: ജനുവരിയില്‍ നടപ്പാകുന്ന പുതിയ സകാത്ത് വ്യവസ്ഥകള്‍ സൗദിയില്‍ താമസിക്കുന്ന നിക്ഷേപകര്‍ക്ക് ബാധകമായിരിക്കുമെന്ന് സൗദി സകാത്ത് അതോറിറ്റി. സൗദിയില്‍ കഴിയുന്ന നിക്ഷേപകരുടെ പേരിലുള്ള നിക്ഷേപങ്ങള്‍ക്കായിരിക്കും പുതിയ സകാത്ത് വ്യവസ്ഥ ബാധകമാവുക. ജനറല്‍ സകാത്ത് ആന്റ് ടാക്സ് അതോറിറ്റിയാണ് ഇത് സംബന്ധിച്ച വ്യകതത നല്‍കിയത്. പകരം നിക്ഷേപകരായ വ്യക്തിക്ക് ഇത് ബാധകമായിരിക്കില്ലെന്നും സകാത് അതോറിറ്റി വ്യക്തമാക്കി. വിദേശ കമ്പനികള്‍ക്കും എന്റിറ്റികള്‍ക്കും ആദായ നികുതി ഏര്‍പ്പെടുത്തുമെന്നും സകാത്ത് ആന്റ് ടാക്സ് അതോറിറ്റി പറഞ്ഞു. മന്ത്രിസഭയുടെ ഭേദഗതി ചെയ്ത ഉത്തരവ് പ്രകാരം വാണിജ്യ ബില്ലുകള്‍ കൈവശമുള്ള നികുതി ദായകരും വാണിജ്യ ബില്ലുകള്‍ വഹിക്കാത്തവര്‍ക്കും പ്രത്യേകം സകാത്ത് കണക്കാക്കുന്ന രീതിയാണ് നടപ്പില്‍ വരികയെന്നും അധികൃതര്‍ വ്യക്തമാക്കി. ഭേദഗതി വരുത്തിയ ചട്ടങ്ങളില്‍ സുതാര്യതയും കാര്യക്ഷമതയും ഉറപ്പ് വരുത്തി നികുതി ശേഖരണ നടപടികള്‍ ഊര്‍ജിതമാക്കും. ഇത് നിക്ഷപകരുടെ വിശ്വാസം വര്‍ധിപ്പിക്കുന്നതിനും രാജ്യത്ത് കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും സഹായിക്കുമെന്നും അതോറിറ്റി അധികൃതര്‍ പറഞ്ഞു.