പബ്ബുകള്‍ തുടങ്ങുന്നതിനോട് എതിര്‍പ്പില്ല, മന്ത്രി ടി.പി രാമകൃഷ്ണന്‍

കോഴിക്കോട്: സംസ്ഥാനത്ത് പബ്ബുകള്‍ തുടങ്ങുന്നതിനോട് എതിര്‍പ്പില്ലെന്ന് എക്‌സൈസ് മന്ത്രി. ഇതിനുള്ള പ്രായോഗികത പരിശോധിച്ച് മാത്രമേ നടപ്പാക്കുകയുള്ളു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ നടപടി ക്രമങ്ങളിലേക്ക് പോയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കൂടുതല്‍ സൗകര്യം ഒരുക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. തല്‍ക്കാലം നിലവിലെ സ്ഥിതി തുടരുമെന്നും അദ്ദേഹം പറഞ്ഞു. പഴവര്‍ഗങ്ങളില്‍ നിന്നും കാര്‍ഷിക ഉത്പന്നങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉണ്ടാക്കാമെന്ന റിപ്പോര്‍ട്ട് കാര്‍ഷിക സര്‍വ്വകലാശാല തന്നിട്ടുണ്ട്. അത് പരിശോധിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു.രാത്രി വൈകിയും പ്രവര്‍ത്തിക്കുന്ന പബ്ബുകളും ഹോട്ടലുകളും സംസ്ഥാനത്ത് ആവശ്യമായി വരുകയാണെന്ന് മുഖ്യമന്ത്രി നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.