ആദ്യം വെടിവെച്ചത് മാവോയിസ്റ്റുകളെന്ന് ആവര്‍ത്തിച്ച് പിണറായി വിജയന്‍

തിരുവനന്തപുരം: മഞ്ചിക്കണ്ടി മവോയിസ്റ്റ് ഏറ്റുമുട്ടലില്‍ മുന്‍നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസ് ആത്മരക്ഷാര്‍ഥം തിരികെ വെടി വെക്കുകയായിരുന്നുവെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. പോലീസ് നടപടിയില്‍ വീഴ്ച സംഭവിച്ചോ എന്ന് പരിശോധിച്ച് വരികയാണെന്നും മജിസ്റ്റീരിയല്‍ അന്വേഷണം തുടരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.