പെരിയാറും അംബേദ്ക്കറും ബൗദ്ധിക ഭീകരവാദികള്‍; രാംദേവിന്റെ പരാമര്‍ശത്തിനെതിരെ കനത്ത പ്രതിഷേധം

ഡല്‍ഹി: സാമൂഹ്യ പ്രവര്‍ത്തകരായ പെരിയാറിനേയും ഡോ. ബി.ആര്‍ അംബേദ്ക്കറിനേയും അധിക്ഷേപിച്ച ബാബാ രാംദേവിനെതിരെ സോഷ്യല്‍ മീഡിയയില്‍ കനത്ത പ്രതിഷേധം. ജാതി വെറിക്കെതിരെ പോരാടിയ പെരിയാര്‍ ഇ.വി രാമസ്വാമിയും ഡോ. ബി ആര്‍ അംബ്ദേകറും
ഇന്റ്വലക്ച്വല്‍ ടെററിസ്റ്റുകളാണെന്നായിരുന്നു രാംദേവിന്റെ പരാമര്‍ശം. ദേശീയ ചാനലായ റിപ്പബ്ലിക്കിന് നവംബര്‍ 11 തിങ്കളാഴ്ച നല്‍കിയ അഭിമുഖത്തിലായിരുന്നു പരാമര്‍ശം. ഇതേ തുടര്‍ന്ന് പതഞ്ജലി ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്തു. രാംദേവിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും ശക്തമാണ്.